യുഎസ് സൈനിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്ക്കേ കൂപ്പര്‍ ജൂണ്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തെപ്പറ്റിയും സമാധാന പാലനത്തെപ്പറ്റിയും ചര്‍ച്ച നടത്തുക എന്നതായിരിക്കും സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുമായുള്ള സുരക്ഷാ സഹകരണത്തിലും അമേരിക്കന്‍ വ്യവസായത്തിലെ സാധ്യതകളിലും ഇന്ത്യയുടെ പങ്കിനെ പിന്തുണക്കുന്ന രീതിയിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയൊടൊപ്പം തന്നെ ശ്രീലങ്കയും സിംഗപൂരും ക്ലാര്ക്കേ കൂപ്പര്‍ സന്ദര്‍ശിക്കും. സുരക്ഷ, സമാധാനപാലനം, ഭീകരപ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനുള്ള മാര്‍ഗങ്ങള്‍, അപ്രസക്തമായ നിയമങ്ങള്‍, എന്നി വിഷയങ്ങള്‍ ശ്രീലങ്കന്‍ ഗവണ്മെന്റ് അധികാരികളുമായി ചര്‍ച്ച നടത്തും. പ്രദേശിക സുരക്ഷ, നാവിക സുരക്ഷ, ഇന്‍ഡോ-പസഫിക് മേഖലയിലെ സ്വതന്ത്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലുള്ള അമേരിക്കയുടെ പങ്കാളിത്തത്തെപ്പറ്റി രാജ്യങ്ങളിലെ സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും മടക്കം.