കേന്ദ്ര പ്രതിരോധമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടു മുമ്പ് രാജ്യത്തെ യുദ്ധ സ്മാരകം രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു. സ്വതന്ത്ര ഇന്ത്യക്കു വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ഥനോവ, നാവികസേനാ മേധാനി കരംഭീര്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് രാജ്‌നാഥ് സിങ് സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
രാജ്യത്തെ യുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുമെന്നും രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സൈനികര്‍കരെ സ്മരിക്കുമെന്നും അതിനു ശേഷം പ്രതിരോധ മന്ത്രി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുമെന്നും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരി 24നാണ് ഇന്ത്യാ ഗേറ്റിന് സമീപത്തായി രാജ്യത്തെ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച സൈനികര്‍ക്കു വേണ്ടി നിര്‍മിച്ച യുദ്ധ സ്മാരകം 40 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. 1962ലെ സിനോ-ഇന്ത്യന്‍ യുദ്ധം, 1947ലെ പാക് യുദ്ധം, 1965, 1971ല്‍ ശ്രീലങ്കയില്‍ നടന്ന ഓപ്പറേഷന്‍, 1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ ജീവന്‍ നഷ്ടമായ സൈനികരുടെ ഓര്‍മക്കായി പണി കഴിപ്പിച്ചതാണ് സ്മാരകം. ഈ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി എത്തുന്ന രാജ്‌നാഥ് സിങ് ഇതിനു മുമ്പ് ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്തത്. ഇതിനു മുമ്പത്തെ മന്ത്രിസഭയില്‍ നിര്‍മല സീതാരാമന്‍ ആയിരുന്നു പ്രതിരോധ മന്ത്രി.