മലയാളം സർവകലാശാല: തീരുമാനങ്ങളെടുത്തത്​ യു.ഡി.എഫ്​ കാലത്ത്​ -ജലീൽ

മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്​ പുകമറ സൃഷ്​ടിക്കാനാണ്​ യു.ഡി.എഫ്​ ശ്രമിക്കുന്നതെന്ന്​ മന്ത്രി കെ.ടി. ജലീൽ. യു.ഡി.എഫ്​ കാലത്താണ്​ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള സുപ്രധാനമായ നടപടിക്രമങ്ങൾ കൈക്കൊണ്ടതെന്നും അത്​ തുടരുക മാത്രമാണ്​ നിലവിലെ​ സർക്കാർ ചെയ്​തതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2012 നവംബർ ഒന്നിനാണ്​ മലയാളം സർവകലാശാല നിലവിൽ വന്നത്​. ഇതിൻെറ തലേ ദിവസം തന്നെ ആദവനാട്​ വില്ലേജിലെ നൂറ്​ ഏക്കർ ഭൂമി സർവകലാശാലക്ക്​ വേണ്ടി ഏറ്റെടുക്കുന്നതിന്​ സർക്കാർ ഭരണാനുമതി നൽകി ഉത്തരവായിരുന്നു. ഇതിൻെറ മറ്റ്​ നടപടികളൊന്നും പൂർത്തിയായിരുന്നില്ല. എന്നാൽ ഈ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധവും തടസ്സങ്ങളും ഉണ്ടെന്ന്​ സ്ഥലം സന്ദർശിച്ച വൈസ്​ ചാൻസലർ കെ. ജയകുമാർ 2013 നവംബർ ആറിന്​ മലപ്പുറം കലക്​ടർക്ക്​ കത്ത്​ നൽകിയിരുന്നു.

കുന്നുകളും ഗർത്തങ്ങളും പാറ ക്വാറികളുമുള്ള സ്ഥലം സർവകലാശാല നിർമിക്കാൻ അനുയോജ്യമല്ലെന്നും ഈ സ്ഥലം നികത്തിയെടുക്കുന്നതിന്​ ഭീമമായ തുക ചെലവാകുന്നതിനാൽ തുടർ നടപടികൾ നിർത്തി വെക്കണമെന്നും കത്തിൽ പരാമർശിച്ചിരുന്നെന്ന്​ കെ ടി. ജലീൽ പറഞ്ഞു.

തുടർന്ന് 2015 മാർച്ച്​ 12ന്​​ ചേർന്ന സംസ്ഥാനതല മോണിറ്ററിങ്​ കമ്മറ്റിയുടെ ശിപാർശ അംഗീകരിച്ചുകൊണ്ട്​ സർവകലാശാലക്ക്​ വേണ്ടി വെട്ടം വില്ലേജിലെ 696.48 ആർ ഭൂമി നെഗോഷ്യേറ്റഡ്​ പർച്ചേസ്​ വഴി ഏറ്റെടുക്കുന്നതിന്​ 2015 ഏപ്രിൽ 22ന്​ യു.ഡി.എഫ്​ സർക്കാറിൻെറ കാലത്താണ്​​ റവന്യു വകുപ്പിൽനിന്ന്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ഈ സ്ഥലം പരിവർത്തനം ചെയ്യുന്നതിന്​ 2015 ജൂലൈ ഒമ്പതിന്​ കൃഷി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.​ ​​സ്ഥലം ഏറ്റെടുക്കുന്നതിനായി രജിസ്​ട്രാർക്ക്​ അനുമതി നൽകിയതും സ്ഥലം വാങ്ങുന്നതിന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ് 25 കോടി രൂപയുടെ ഭരണാനുമതി​ നൽകിയതു​ം ഇ​േത വർഷം സെപ്​തംബർ 25ന് യു.ഡി.എഫ്​ സർക്കാറിൻെറ ഭരണകാലത്ത്​ തന്നെയാണെന്നും ജലീൽ വ്യക്തമാക്കി.