ട്രിപ്പോളി: ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു. 250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്ത് വച്ചാണ് ബോട്ട് തകര്‍ന്നത്. താങ്ങാവുന്നതിലധികം ആളുകളാണ് ബോട്ടില്‍ കയറിയത്. ഇതാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സത്തൊഴിലാളികളും രക്ഷപെടുത്തിയതായി ലിബിയന്‍ നാവികസേന അധികൃതര്‍ അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയില്‍ എത്തി അവിടെനിന്ന് യുറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്ന രീതിയാണ് അഭയാര്‍ത്ഥികള്‍ക്കുള്ളത്. 2019 ല്‍ മാത്രം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ 600ന് മുകളില്‍ ആളുകള്‍ മുങ്ങിമരിച്ചതായാണ് യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.