നുഴഞ്ഞുകയറിയവരുടെ മൃതദേഹം കൊണ്ടു പോകാന്‍ വെള്ള പാതാകകളുമായി വരണമെന്ന് പാക്കിസ്ഥാനോട് ആരാഞ്ഞ് ഇന്ത്യ

ശ്രീനഗര്‍: അതിര്‍ത്തി കടന്ന് നുഴഞ്ഞ് കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ വെളള പതാകയുമേന്തി വരണമെന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിലെ കേരാന്‍ സെക്ടറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കവെയാണ് അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. വെളുത്ത പതാകകളുമായി വന്നാല്‍ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാമെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.