ഡല്‍ഹി: ലഡാക്കിന് സമീപം പാക്കിസ്ഥാന് പോര് വിമാനങ്ങള്‍ വിന്യസിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി. പാക്കിസ്ഥാന് ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിക്ക് സമീപത്തായി വിന്യസിച്ചത്.
മൂന്ന് സി-130 ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന് ശനിയാഴ്ച സ്കര്‍ഡു എയര്‍ബേയ്സിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചിരുന്നു. യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളെന്നാണ് സൂചന. അതിര്‍ത്തിയില്‍ വളരെ ജാഗ്രതയോടെയുള്ള സൈന്യത്തിന്റെ നീരിക്ഷണം ഉണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.