ഇന്ത്യ ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് ഡൊനാള്‍ഡ് ട്രംപ്

America willing to assist India in Kashmir issue

വാഷിങ്ടണ്‍ : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തി വരുന്നതാണ്. കാശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താല്‍പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കാശ്മീര്‍ എങ്കിലും ആവശ്യപ്പെട്ടാല്‍ സഹായത്തിന് യുഎസ് തയ്യാറാണ്. എന്നാല്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ എല്ലാക്കാലത്തേയും നിലപാട്.