സമുദ്രങ്ങളെല്ലാം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? ഈ ലോകം പിന്നെ എങ്ങനെയായിരിക്കും? സമുദ്രത്തിലെ ജലജീവികള്‍ക്ക് എന്ത് സംഭവിക്കും? എന്തിന് സമുദ്രം ഇല്ലാതെ നമുക്ക് അതിജീവനം സാധ്യമാണോ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പര്‍വ്വതങ്ങളോ മലകളോ ഒന്നുമുണ്ടായിരുന്നില്ല. മുഴുവനായും ജലത്താല്‍ ആവരണം ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു ഭൂമി. എന്നാല്‍ പിന്നീട് ലക്ഷം കോടി വര്‍ഷങ്ങള്‍ക്കപ്പുറം സമുദ്രത്തിനടിയില്‍ മണ്ണ് ഉണ്ടാവുകയും അങ്ങനെ ഭൂമിയുടെ കാലാവസ്ഥയിൽ മാറ്റം സംഭവിക്കാനും തുടങ്ങി.
കാലാന്തരത്തിൽ ജീവൻറെ ആദ്യ കണിക ഭൂമിയില്‍ ഉണ്ടായി. വഴിയെ ഭൂമി ചൂടാവാന്‍ തുടങ്ങുകയും അങ്ങനെ സമുദ്രങ്ങള്‍ ക്ഷയിച്ച് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.
നീല നിറത്തിലുള്ള കടലാസ് കൊണ്ടു പൊതിഞ്ഞത് പോലെ ആയിരുന്നു ഭൂമി. എന്നാല്‍ ഇനി ഈ നീല നിറം മുഴുവന്‍ അപ്രത്യക്ഷം ആയാല്‍ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാം സമുദ്രങ്ങളും ബാഷ്പീകരിച്ച് പോയാൽ എന്തായിരിക്കും പരിണിത ഫലം?
ഇന്ന് ഭൂമിയുടെ 70 ശതമാനവും സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ഈ ജലം മുഴുവനും എടുത്താല്‍ 500 ട്രില്ല്യന്‍ ഒളിംപിക് സൈസ് സ്വിമിംഗ് പൂളുകള്‍ ഉണ്ടാക്കാൻ കഴിയുമത്രെ. ഭുമിയിലെ ജലത്തിന്റെ 97% വും സമുദ്രങ്ങളിലാണ്. ശേഷിക്കുന്ന 3% നദികളിലും തടാകങ്ങളിലും ഭൂഗര്‍ഭത്തിലും മഞ്ഞു മലകളിലുമാണ്. എന്നാല്‍ ഇവ കൊണ്ടോന്നും നമുക്ക് കടലിലെ വെള്ളം ഇല്ലാതാവുന്നതിന്റെ നഷ്ട്ം നികത്താന്‍ കഴിയില്ല.
ഭൂമിയിലെ കാലവസ്ഥ നിയന്ത്രിക്കുന്നതില്‍ സമുദ്രത്തിൻറെ പങ്ക് പ്രധാനമാണ്. സമുദ്രങ്ങള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. ഇതുമൂലം ചില പ്രദേശങ്ങളില്‍ മാത്രം ചൂടും തണുപ്പും ഏറിയോ കുറഞ്ഞോ അനുഭവപ്പെടുന്നില്ല. മറിച്ച് ആനുപാതികമായി നിലകൊള്ളുന്നു. മാത്രമല്ല സമുദ്രങ്ങള്‍ വാട്ടര്‍ സൈക്കിള്‍ നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കടലിലെ ജലം ബാഷ്പീകരിച്ച് ഉണ്ടാവുന്ന മേഘങ്ങളാണ് മഴയായി ഭൂമിയിൽ പെയ്യുന്നത്.
എന്നാല്‍ സമുദ്രം ഇല്ലാതായല്‍ പിന്നെ നിങ്ങള്‍ മഴയെ പ്രതീക്ഷിക്കുകയോ നിങ്ങളുടെ കുട കയ്യില്‍ കരുതുകയോ ആവശ്യമില്ല. കാരണം സമുദ്രമില്ലാത്ത സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ നീരാവി സൂക്ഷിക്കാന്‍ ഭൂമിയ്ക്ക് കഴിയുന്നില്ല. പക്ഷെ ഭൂമി അതോടെ വരണ്ട മരുഭൂമിയായ് മാറും. സമുദ്ര ജലജീവികള്‍ ഇല്ലാതാവും ക്രമേണ ഭൂമി ഒരു ജീവികള്‍ക്കും താമസ യോഗ്യമല്ലാതാവും നിര്‍ജലീകരണം മൂലം മനുഷ്യനും ജന്തുക്കളും ചത്തൊടുങ്ങും. എന്തിന് ഒട്ടകങ്ങള്‍ക്ക് പോലും അതി ജീവിക്കാന്‍ കഴിയാതെ വരും. ചെടികളും വനങ്ങളും നശിക്കും കാട്ടുതീ ഉണ്ടാവും. പിന്നീട് ഒരു വര്‍ഷക്കാലം കൊണ്ട് ഭൂമി കത്തിയെരിഞ്ഞ ജീവനില്ലാത്ത ശില മാത്രമാവും. വെള്ളമില്ലാത്തതു കൊണ്ട് തന്നെ അതിനു മാറ്റം വരികയോ പിന്നീട് ജീവന് ഉത്പാദിപ്പിക്കപ്പെടുകയോ ഇല്ല.