ശുക്രനിൽ ഫോസ്ഫെെൻ വാതക സാന്നിധ്യം കണ്ടെത്തി ശാസ്ത്രലോകം

Scientists find gas on Venus linked to life on Earth

ശുക്രനിൽ ഫോസ്ഫെെൻ എന്ന വാതകം കണ്ടെത്തി ശാസ്ത്രജ്ഞർ. ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്ന് 30 മെെൽ അകലെയാണ് ഈ വാതകത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ബാക്ടീരിയ പോലുള്ള ജീവികളാണ് ഫോസ്ഫെെൻ സ്വഭാവികമായി ഉണ്ടാക്കുന്നത്. ജീവി വർഗങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെട്ടുന്നതാണ് ഫോസ്ഫെെൻ വാതകമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശുക്രനിൽ ഫെസ്ഫെെൻ വാതകം കണ്ടെത്തിയതിനെ കുറിച്ചും അതിൻ്റെ പ്രധാന്യത്തെക്കുറിച്ചുമുള്ള ഗവേഷണ പ്രബന്ധം നേച്ചർ ആസ്ട്രോണമി എന്ന പ്രസിദ്ധികരണം പുറത്തുവിട്ടിട്ടുണ്ട്.

വളരെ ചെറിയ തോതിലുള്ള ഫോസ്ഫെെൻ സാന്നിധ്യമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെങ്കിലും അത്ഭുതകരമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശുക്രനിൽ ജീവ സാന്നിധ്യത്തിൻ്റെ ഒരു സാധ്യതയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രൂക്ഷമായ ചൂടും സൾഫ്യൂറിക്ക് ആസിഡിൻ്റെ സാന്നിധ്യവും മാത്രമുള്ള ഗ്രഹമാണ് ശുക്രൻ എന്നാണ് ഇതുവരെ വിലയിരുത്തിയിരുന്നത്. 450 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ്. എന്നാൽ ഫോസ്ഫെെൻ വാതകത്തിൻ്റെ കണ്ടെത്തൽ ശുക്രനിൽ ഏതെങ്കിലും ജീവ സാന്നിധ്യം ഉണ്ടാവാം എന്നുള്ള പ്രതീക്ഷയാണ് നൽകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.  

content highlights: Scientists find gas on Venus linked to life on Earth