ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഛിന്നഗ്രഹം കടന്നുപോകും

Airplane-size asteroid to cross Earth's orbit on Wednesday

ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധാനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയുണ്ടെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2020ആർകെ2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 2,380,000 മെെൽ അകലെയായിരിക്കും ഭ്രമണപഥത്തിലൂടെ കടന്നുപോവുക. ഒരു ബോയിങ് -747 വിമാനത്തിൻ്റെ വലിപ്പമാണ് ഛിന്നഗ്രഹത്തിനുള്ളത്. ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം ഭൂമിയെ യാതൊരു വിധത്തിലും ബാധിക്കാനിടയില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ഈ ഛിന്നഗ്രഹം സെപ്റ്റംബറിലാണ് നിരീക്ഷകരുടെ ശ്രദ്ധയിൽപെടുന്നത്. 118-265 അടി വലിപ്പമുള്ളതായി കണക്കാക്കപ്പെടുന്ന ഗ്രഹം 6.68 കിലോമീറ്റർ/ സെക്കൻഡ് വേഗതയിലാണ് നീങ്ങുന്നത്. ഒക്ടോബർ 7ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥവുമായി സമ്പർക്കത്തിൽ വരുമെന്ന് നിയർ എർത് ഒബ്ജക്ട്സ് വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്ന് ഏറെ ദൂരത്തിലാണ് ഇതിൻ്റെ സഞ്ചാരപഥമെന്നതിനാൽ സൂക്ഷ്മ നിരീക്ഷകർക്ക് പോലും ഇത് കാണാനാവുമെന്നത് ശ്രമകരമാണെന്ന് നാസ അറിയിച്ചു. സാധാരണയായി ചൊവ്വാഗ്രഹത്തിനും വ്യാഴ ഗ്രഹത്തിനുമിടയിലാണ് ഛിന്നഗ്രഹങ്ങൾ കൂടുതലായി കാണപ്പെടുന്നത്. 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ടവയാണ് ഛിന്നഗ്രഹങ്ങൾ.  

content highlights: Airplane-size asteroid to cross Earth’s orbit on Wednesday