ഭൂമിയെ ലക്ഷ്യമാക്കി രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ

potentially hazardous asteroid rapidly approaching earth warns NASA

അപകടകരമായ രീതിയിൽ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസ. നാസയുടെ സി.എൻ.ഇ.ഒ.എസ് വിഭാഗമാണ് ഈ വിവരം സ്ഥിരീകരിച്ചത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 54717 കിലോമീറ്റർ വേഗതയിലാണിത് സഞ്ചരിക്കുന്നത്. എന്നാൽ നിലവിലിപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഫെബ്രുവരി രാവിലെ 6.05 മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപാതയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. സ്റ്റാച്ച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണിത്.

സാധാരണ ഗതിയിൽ അസാമാന്യ വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ അടുത്തേക്കെത്തുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നാൽ ഗ്രഹങ്ങൾ തമ്മിലുള്ള ആകർഷണ ബലം മൂലം ഇത് ഭൂമിയുടെ ഭ്രമണപാതയിൽ എത്തുന്നതിനും എതിർ ദിശയിൽ സഞ്ചരിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഭാവിയിൽ അപകടകരമായ രീതിയിലുള്ള കൂട്ടയിടികൾക്ക് കാരണമാകും. 2019 ഏപ്രിൽ 13 ന് ഭീമൻ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് മുന്നറിപ്പ് നൽകിയിരുന്നു. അഫോസിസി എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 31000 കിലോമീറ്റർ മുകളിലൂടെയാണ് കടന്ന് പോകുന്നത്. ഛിന്നഗ്രഹത്തിൻ്റെ ആഘാതം മറികടക്കാൻ ഭൂമിക്ക് സാധിക്കില്ലെന്ന് ഇലോൺ മസ്ക മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: potentially hazardous asteroid rapidly approaching earth warns NASA