മുന്നറിയിപ്പ് , ചാര്‍ലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര് തിരക്കഥ എഴുതുന്ന പുതിയ ചിത്രം പ്രതി പൂവന്‍കോഴിയില്‍ മഞ്ജു വാരിയര്‍ നായികയാവുന്നു. റോഷന് ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഹൗ ഓള്‍ഡ് ആര് യൂ’ വിന് ശേഷം പ്രിയ സുഹൃത്ത് റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ് മഞ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇത് പങ്കുവച്ചത്.
ഉണ്ണി ആറിന്റെ ലഘുനോവലാണ് ‘പ്രതി പൂവന്‍കോഴി. ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. അനുശ്രീ, ഗ്രേസ് ആന്റണി, അലന്‍സിയര്‍, സൈജു കുറുപ്പ്് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.