ബുര്‍ഖ ധരിച്ച വനിതാ ഡോക്ടറെ അപമാനിച്ച യു എസ് വനിതയ്‌ക്കെതിരെ കേസ്

us women assaults pune doctor wearing burqa
പ്രതികാത്മക ചിത്രം

പുണെയിലെ ക്ലവര്‍ മാര്‍ക്കറ്റ് ഷോപ്പിങ് സെന്ററില്‍ വച്ച് ബുര്‍ഖ ധരിച്ച ഡോക്ടറെ യുഎസ് വനിത അപമാനിച്ചതായി പരാതി. ബുര്‍ഖ ധരിച്ച് മാര്‍ക്കറ്റിലെത്തിയ തന്നോട് നിങ്ങള്‍ മുസ്ലീമാണോ എന്ന് ചോദിക്കുകയും പിന്നീട് അപമാനിക്കുകയുമായിരുന്നു എന്ന് പുണെ സ്വദേശിയായ യുവതി പരാതിയില്‍ പറയുന്നു. സംഭവം യുഎസ് എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

നാല്‍പത്തിമൂന്നുകാരിയായ യുഎസ് വനിത മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ കൻറോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേയും യുഎസ് എംബസിയിലേയും ഉദ്യോഗസ്ഥരോടും ഇവര്‍ മോശമായാണ് പെരുമാറിയത്. പുണെയിലെ കൊന്ദ്‌വയില്‍ ഒരു മുസ്ലീം യുവാവിനൊപ്പമാണ് ഇവര്‍ താമസിച്ചു വരുന്നത്. ഐപിസി 323, 509 വകുപ്പുകള്‍ ചുമത്തി യുഎസ് വനിതയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.