ചിരഞ്ജീവിയുടെ പുതിയ തെലുഗ് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ഒന്നിക്കുന്നത്. കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന് കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്.
അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്. 250 കോടിയാണ് മുതല്‍ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം. ആര് രത്നവേലു ഛായാഗ്രഹണം. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.