വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി വിവാദം; ക്ഷമ ചോദിച്ച് താരം

Vijay Sethupathi apologizes for cutting the birthday cake with a sword

തമിഴ് നടൻ വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷത്തിൽ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നതോടെ ക്ഷമ ചോദിച്ച് താരം രംഗത്തെത്തുകയും ചെയ്തു. മൂന്ന് ദിവസം മുൻപുള്ള ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നൽകിയതെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി വ്യക്തമാക്കിയത്.

സംവിധായകൻ പൊൻറാമിന്റെ പുതിയ ചിത്രത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം. ആ സിനിമയിൽ വാളിന് വലിയ പ്രാധാന്യമുണ്ട്. അതു കൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതൽ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്റെ പ്രവർത്തിയിൽ ഖേദിക്കുന്നു എന്നും വിജയ് സേതുപതി പറഞ്ഞു.

ഇത്ന് മുൻപും വാൾ ഉപയോഗിച്ചുള്ള കേക്ക് മുറിക്കൽ തമിഴ്നാട്ടിൽ വിവാദമായിരുന്നു. അന്ന് അങ്ങനെ ചെയ്ത ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വിജയ് സേതുപതിയും ചെയ്തത് ഇതേ കുറ്റമാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടിയത്.

Content Highlights; Vijay Sethupathi apologizes for cutting the birthday cake with a sword