പേരറിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി

Free Rajiv case convict, says film fraternity

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളൻ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് സേതുപതി ഗവർണർക്ക് കത്തയച്ചു. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും അന്വേഷണ ഏജൻസികളുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ വർഷം അറിയിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി. 

അർപ്പുതമ്മാളിൻ്റെ (പേരറിവാളിൻ്റെ അമ്മ) 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളിനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. പേരറിവാളിലെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്  നിരവധി പേരാണ് രംഗത്തുവന്നത്. സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ് എന്നിവർ ആവശ്യപ്പെട്ടിരുന്നു. 

പേരറിവാളിൻ്റെ ജയിൽ മോചനത്തിന് തമിഴ്നാട് സർക്കാർ തീരുമാനമായി 2 വർഷം കഴിഞ്ഞിട്ടും ഇതുവരെ നടപടി ഉണ്ടാകാത്തതിനാൽ വിമർശനമുയർന്നിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി രംഗത്തുവരികയും ചെയ്തിരുന്നു. 

content highlights: Free Rajiv case convict, says film fraternity