മാസ്റ്റർ ഡിജിറ്റൽ റെെറ്റ്സ് വിറ്റുപോയതായി റിപ്പോർട്ട്; ട്വിറ്ററിൽ തർക്കം, ചിത്രം പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്ന് സൂചന

Netflix buys digital streaming rights of Thalapathy Vijay's Master

വിജയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പ്രേക്ഷകർ  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാസ്റ്ററിൻ്റെ ഡിജിറ്റൽ റെെറ്റ്സ് വിറ്റുപോയതായി റിപ്പോർട്ട്. ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രത്തിൻ്റെ അവകാശം വിറ്റുപോയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഇവരിൽ ആരാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്സൈറ്റ്  ആണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വിജയ് ആരാധകരും രംഗത്തെത്തി. ചിത്രം നേരിട്ട് തിയറ്ററിലെത്തുമെന്നാണ് വിജയ് ആരാധകർ വാദിക്കുന്നത്. പൊങ്കല്‍ റിലീസിനൊപ്പം അതേ ദിവസം തന്നെ ഒടിടി പ്രിമിയര്‍ ആലോചിക്കുന്നുണ്ടെന്നും വിജയ് ഫാന്‍സ് എന്ന് അവകാശപ്പെടുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ട്വീറ്റ് ചെയ്തു.

സിനിമയുടെ വിതരണക്കാരനായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഉടമ ലളിത് കുമാർ ആണ് ഒടിടി ഫ്ലാറ്റ്മോവുമായി ബിസിനസ് ഡീൽ നടത്തിയത്. മാസ്റ്ററിൻ്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും എന്നാല്‍ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച തീരുമാനം ഇതുവരെയായിട്ടില്ലെന്നും നിര്‍മ്മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനുവരിയോടെ തിയറ്ററുകൾ പൂർണമായി തുറക്കാനാണ് തമിഴ്നാട്ടിലെ തീരുമാനം. എന്നാൽ കൊറോണ പ്രതിസന്ധി നീണ്ടുപോയാൽ തിയറ്ററുകൾ തുറക്കാൻ താമസമുണ്ടാകും. അങ്ങനെ വന്നാല്‍ മാസ്റ്റർ ഒടിടി റിലീസ് ചെയ്യേണ്ടിവരും. 

content highlights: Netflix buys digital streaming rights of Thalapathy Vijay’s Master