മാസ്റ്റർ ആമസോൺ പ്രെെമിൽ; ഈ മാസം 29ന് റിലീസ്

Vijay-starrer 'Master' to release on Amazon Prime Video on January 29

തിയറ്ററിൽ റിലീസ് ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റർ ആമസോൺ പ്രെെമിൽ ഈ മാസം 29ന് റിലീസ് ചെയ്യും. തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം ആമസോണിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മാസ്റ്ററിൻ്റെ സ്ട്രീമിങ് അവകാശം നേരത്തെ ആമസോൺ പ്രെെം വാങ്ങിയിരുന്നു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ ചിത്രമാണ് മാസ്റ്റർ. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്തത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ട്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിൻ്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ  മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്. ഗൌരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

content highlights: Vijay-starrer ‘Master’ to release on Amazon Prime Video on January 29