‘മാസ്റ്റർ’ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും; ജനുവരിയോടെ തിയറ്ററുകളിൽ

Prithviraj bags Kerala distribution rights of Vijay's Master

പൃഥ്വിരാജ് പ്രോഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസും ചേർന്ന് വിജയ് ചിത്രം ‘മാസ്റ്റർ’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ഇരുകമ്പനികളും സിനിമയുടെ വിതരണാവകാശം സ്വന്തമാക്കി. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു. ചിത്രം പൊങ്കൽ റിലീസായി ജനുവരിയിൽ തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞു കിടക്കുന്ന തിയറ്റർ മേഖലയെ മാസ്റ്റർ റിലീസോടെ സജീവമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സർക്കാർ അനുമതി ലഭിച്ചാൽ ജനുവരിയിൽ മാസ്റ്റർ റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകൾ തുറക്കാനാണ് കേരളത്തിലെ തിയറ്റർ ഉടമകളും ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ വിജയ് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിച്ച സ്വീകാര്യത മുൻനിർത്തിയാണ് തിയറ്റർ ഉടമകളുടെ ഈ നീക്കം. കെെതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും  അണിനിരക്കുന്നു. 

content highlights: Prithviraj bags Kerala distribution rights of Vijay’s Master