തിയറ്ററുകൾ തുറക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

Vijay meet the chief minister release of the movie master

മാസ്റ്റർ സിനിമയുടെ റലീസുമായി ബന്ധപെട്ട് നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തിയറ്ററുകൾ തുറന്ന് മുഴുവൻ ആൾക്കാരേയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപെട്ടു. വിജയിയോ മുഖ്യമന്ത്രിയോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാസ്റ്റർ പൊങ്കൽ റിലീസ് ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ എത്തിയായിരുന്നു വിജയിയുടെ കൂടിക്കാഴ്ച.

ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിടി റിലീസ് ചെയ്യില്ലെന്ന് സിനിമയുടെ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റലീസ് ചെയ്യുക. മാസ്റ്ററിന്റെ ഫോട്ടോകൾ ഓണലൈനിൽ തരംഗമായിരുന്നു. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

Content Highlights; Vijay meet the cheif minister release of the movie master