വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട്, വന്ദ്രേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗ്രണ്‍ സഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഈ വിവാദ പരാമർശം.

ബിജെപിയുടെ കടുത്ത എതിരാളികള്‍ പോലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെ പിന്തുണച്ചപ്പോൾ കോണ്‍ഗ്രസ്  അതിനെ എതിര്‍ക്കുകയായിരുന്നുവെന്നും പാക്ക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒഡീഷയിലെ ബലാസോരില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി കൂടിയായ പ്രതാപ് സാരംഗി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം പലരും  മനുഷ്യാവകാശത്തെ ക്കുറിച്ച്‌ സംസാരിക്കുന്നു. എന്നാല്‍ കശ്മീരില്‍ നൂറുകണക്കിന് സൈനികര്‍ മൈനുകള്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ ഒരിക്കലും മനുഷ്യാവകാശത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറയുഞ്ഞു.

Content Highlights: People who didn’t acknowledge Vandhe Matharam haven’t the rights to live in India ; Union Minister Pratap Sarang.