സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് തയ്യാറായി നാസ 

സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് ഒരുങ്ങുകയാണ് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മീറും ക്രിസ്റ്റീന കോച്ചുമാണ്  സ്പേസ് വാക്കിന് തയാറെടുക്കുന്നത്. ഈ ആഴ്ചയാണ് നാസ വിവരം പുറത്തു വിട്ടത്.

വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ബഹിരാകാശ യാത്ര നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ബഹിരാകാശ നിലയത്തിലെ ബാറ്ററി ചാർജ്- ഡിസ്ചാർജ് യൂണിറ്റിൽ വന്ന തകരാർ മാറ്റുക എന്നതാണ് ഇതിൻറെ ലക്ഷ്യം.

നേരത്തെ മാര്‍ച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു.

നാസയുടെ 61 വർഷത്തെ ചരിത്രത്തിൽ ആദ്യമായിയാണ്  വനിതകൾ മാത്രമുള്ള ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങുന്നത്. ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവർക്കൊപ്പം ഒരു പുരുഷ ബഹിരാകാശ സഞ്ചാരിയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഇതാദ്യമായാണ് വനിതകള്‍ മാത്രമായി ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Content highlights: NASA schedules its first women-only spacewalk.