ചൊവ്വ ഗ്രഹത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന ചിത്രങ്ങൾ അയച്ച് ക്യൂരിയോസിറ്റി. ചൊവ്വയില്‍ കാലുകുത്താന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകര്‍ ആസൂത്രണം ചെയ്യുന്നത്. ചൊവ്വയില്‍ നിന്ന് ക്യരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ജീവന്റെ സാധ്യതകള്‍ തേടി ക്യൂരിയോസിറ്റി ഇപ്പോള്‍ ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ്.
ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം കാണാം. ഒരു സോൾ (Sol) എന്നത് ചൊവ്വയിലെ ഒരു ദിവസമാണ്. സോൾ 0 (Sol 0) ക്യൂയോസിറ്റി ചൊവ്വയിലിറങ്ങിയ ദിവസത്തെ കണക്കാക്കുന്നു. ക്യൂരിയോസിറ്റിയുടെ ലക്ഷ്യം ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം കണ്ടെത്തുകയാണ്. ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത് രണ്ട് വര്‍ഷത്തേക്കായിരുന്നു എന്നാല്‍ കാലാവധി കഴിഞ്ഞും പ്രവര്‍ത്തനം തുടര്‍ന്നതോടെ ദൗത്യം അനിശ്ചിത കാലത്തേക്ക് നീട്ടി. ചൊവ്വയില്‍ ക്യൂരിയോസിറ്റിയുടെ ദൗത്യം 2000 ഇതോടെ ദിവസത്തിലേറെയായി. ക്യൂരിയോസിറ്റി കൗതുകയാത്ര ചൊവ്വയില്‍ തുടരുകയാണ്.
Content Highlights: NASA Curiosity rover sends back images of Mars.