നിങ്ങൾ പുകവലിക്കാറില്ലെങ്കിൽ കമ്പനി ഇനി ആറു ദിവസം ശമ്പളത്തോടെ അവധി തരും. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ബഹുരാഷ്ട്ര മാർക്കറ്റിങ് കമ്പനിയായ പിയാല ഇൻകോർപറേറ്റ് ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്ത് തൊഴിലാളികളെ സന്തുഷ്ടരാക്കിയത്. ഇടക്കിടെ പുകവലിക്കുന്നവർ തൊഴിൽ സമയം പാഴാക്കുന്നതിനാലും മറ്റുള്ളവർ അധിക ജോലി ചെയ്യേണ്ടി വരുന്നതിനാലും ആണ് പുതിയ നടപടി എടുത്തത്.
പുകവലിക്കാർക്ക് ശിക്ഷയോ പിഴയോ നല്കുന്നതിനേക്കാളും നല്ലത് പ്രോത്സാഹന സമ്മാനങ്ങളും സൗജന്യങ്ങളും അനുവദിക്കുന്നതാണെന്ന് കമ്പനി സിഇഒ ആയ ടകാവോ അസുക്ക പറഞ്ഞു. കമ്പനിയിൽ സ്ഥാപിച്ചിരുന്ന പരാതിപെട്ടിയിൽ നിന്നു ലഭിച്ച പരാതിയാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് കമ്പനി വക്താവായ ഹിരോതക മത് സുഷിമ പറഞ്ഞു. ജീവനക്കാർക്കിടയിൽ പുകവലി കുറക്കുന്നതിനായുള്ള നടപടികൾ ജപ്പാനിലെ മിക്ക കമ്പനികളും സ്വീകരിച്ചിട്ടുണ്ട്.
Content Highlights: japan company giving non-smoking employees extra leave with salary