ചന്ദ്രയാൻ 2 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടത്തിയതായി നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടത്തിയത്. ലൂണാർ റിക്കനൈസൺസ് ഓർബിറ്റർ (എൽ ആർ ഒ )പകർത്തിയ ലാൻഡറിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തു വിട്ടു. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനടുത്ത് ഏതാനും കിലോമീറ്ററുകൾക്കുള്ളിലായി 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
എൽആർഒ പലസമയങ്ങളിലായ് വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലകളിൽ കുടി സഞ്ചരിച്ചിരുനെങ്കിലും യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ചിത്രങ്ങൾ ലഭ്യമാകാഞ്ഞതെന്നാണ് നാസയുടെ വിലയിരുത്തൽ.
2019 ജൂലൈ 22 -നാണു ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ -2 പറന്നുയർന്നത്. ഓഗസ്റ് 20 -നു ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ എത്തി. സെപ്റ്റംബർ 2 -നു ഓർബിറ്റിൽ നിന്നും ലാൻഡർ വേർപെട്ടു. സെപ്റ്റംബർ 7 -നു പുലർച്ചെ ആയിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചത്. എന്നാൽ ഇതിനായുള്ള അവസാന ഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപെട്ടത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗത കുറഞ്ഞതാണ് കാരണം. തുടർന്ന് സോഫ്ട്ലാൻഡിങ് സാധിക്കാതെ ഇടിച്ചിറങ്ങുകയായിരുന്നു.
Content Highlights: Nasa Vikram lander chandrayaan 2 releases images impact site moon surface