ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനവുമായി നാസ

first electric plane of NASA

വിമാനങ്ങളെയും ബാറ്ററിയുപയോഗിച്ച് പറപ്പിക്കാനുളള ശ്രമത്തിലാണ് നാസ (നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ ). ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനത്തെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നാസ. കാലിഫോര്‍ണിയ മരുഭൂമയിലുള്ള  ഏറോനോട്ടിക്‌സ് ലാബിലാണ് നാസ പരീക്ഷണാര്‍ഥം നിര്‍മിക്കുന്ന തങ്ങളുടെ ആദ്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനമായ എക്‌സ്-57 മാക്‌സ്‌വെലിന്റെ ( X-57 Maxwell) നിര്‍മാണ പുരോഗതി വിലയിരുത്താൻ അവസരം ലഭിച്ചത്.

ഇറ്റലിയില്‍ നിര്‍മിച്ച ടെക്‌നാം പി 2006റ്റി (Tecnam P2006T) ഇരട്ട എൻജിന്‍ പ്രൊപ്പല്ലര്‍ വിമാനത്തിന് മാറ്റം വരുത്തിയാണ് പുതിയ വിമാനം നിര്‍മിക്കുന്നത്.
മാക്സ്വെല്‍ എക്സ്-57ന് ആദ്യ പരീക്ഷണപ്പറക്കല്‍ നടത്താന്‍ ഇനിയും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. വിമാനത്തിന് 14 ഇലക്ട്രിക് മോട്ടറുകളാണുള്ളത്.

പ്രത്യേകമായി നിര്‍മിച്ച ലിഥിയം അയണ്‍ ബാറ്ററികള്‍ ഉപയോഗിച്ചാണ് എന്‍ജിനുകളിലേക്ക് ശക്തി പ്രവഹിക്കുന്നത്. നാസ എന്‍ജിനീയര്‍മാര്‍ക്കും പൈലറ്റുമാര്‍ക്കും വേണ്ടി ഒരു സിമുലേറ്റര്‍ ഒരുക്കിയിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ക്കും പൈലറ്റുമാര്‍ക്കും പുതിയ വിമാനത്തില്‍ പ്രവേശിച്ചാല്‍ എങ്ങനെ ഇരിക്കുമെന്ന് മനസിലാക്കിവയ്ക്കാനാണ് ഇത്. പല മോട്ടറുകള്‍ക്കായി വിമാനത്തിന്റെ പ്രവര്‍ത്തനം ഏല്‍പ്പിച്ചുകൊടുക്കുക വഴി ഇന്ധനോപയോഗം 5 തവണയെങ്കിലും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് നാസ പറഞ്ഞു.

Content highlight; Nasa unveils its first electric airplane

LEAVE A REPLY

Please enter your comment!
Please enter your name here