ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ ഉണ്ടായിട്ടുള്ളത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററിന്റെ (എസ്എഫ്എൽസി) എസ്എഫ്എൽസി) പിന്തുണയോടെ പ്രവർത്തിക്കുന്ന www.internetshutdowns.in എന്ന വെബ്സൈറ്റിലെ കണക്കുകളാണ് ഡിജിറ്റൽ ഇന്ത്യ പരാജയമാണെന്ന് വ്യക്തമാക്കുന്നത്.
രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ഇൻറർനെറ്റ് നിരോധിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ സർക്കാർ 2018 വാഗ്ദാനം ചെയ്ത സമ്പൂർണ ഡിജിറ്റൽ ഇന്ത്യയുടെ പരാജയമാണിത്. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ്‌നെ 2018 സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍, 7.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം, നഗരങ്ങളില്‍ 10 ലക്ഷവും വൈഫൈ സ്‌പോട്ടുകള്‍, എല്ലാവര്‍ക്കും 50 എംബിപിഎസ് ബ്രോഡ്ബാന്‍ഡ്. അങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക. 5ജി അതിവേഗ ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്ത നയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി ഒരു വര്‍ഷം കഴിഞ്ഞമ്പോള്‍ ലോകത്തിനു മുന്നില്‍ ഇന്ന് അറിയപ്പെടുന്നത് ഇന്റര്‍നെറ്റ് നിരോധനം ( ഷട്ട് ഡൗണ്‍ ) നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്.
കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവടങ്ങളിൽ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധന വിലക്ക് ജനങ്ങളില്‍ പ്രധിഷേധത്തിന് വഴിയൊരുക്കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ എസ്എംഎസ്, വാട്സാപ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവ വഴി പൊതുജന സുരക്ഷയ്ക്കു ഭീഷണിയാകുന്ന കാര്യങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് 12നു വൈകിട്ട് 5 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് മേഘാലയയിൽ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. ഡിസംബര്‍ 10ന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും 11ന് അസമിലും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് നിരോധനത്തിനു നിലവിലെ രീതി തുടര്‍ന്നാല്‍ മതിയോ അതോ മാറ്റങ്ങള്‍ വേണമോ എന്ന സംവാദങ്ങള്‍ ചൂടുപിടിക്കുകയാണ്.
Content Highlight: Internet shut down in India increased