ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയില്‍ എത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ബിബിസിയാണ് ന്യൂഡല്‍ഹിയിലെ പെണ്‍വാണിഭത്തെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കെനിയ, ഉഗാണ്ട, നൈജീരിയ, ടാന്‍സാനിയ, റുവാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇന്ത്യയില്‍ എത്തിച്ചത്.
കെനിയ സ്വദേശിനിയായ ഗ്രേസിലൂടെയാണ് ബിബിസി വിവരങ്ങള്‍ ശേഖരിച്ചത്. ഗ്രേസ് ഒരു ഏജന്റ് വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്. കെനിയയില്‍ മകളെ സംരക്ഷിക്കുന്നത്തിന് ജോലി തേടിയാണ് ഇന്ത്യയിലെത്തുന്നത്. കെനിയയില്‍ പണമുണ്ടാക്കാനുളള സാധ്യതകള്‍ ഇല്ലാതായതിനാലാണ് ഗ്രേസിനെ ഇന്ത്യയില്‍ എത്തിച്ചത്. വാട്സപ്പിലെ പോസ്റ്റിനു മറുപടി നല്‍കിയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികള്‍ക്കും ജോലി ഒഴിവുണ്ടെന്നും നല്ല പണം ലഭിക്കുമെന്നും വാട്‌സാപ് പോസറ്റിലൂടെ വിവരം ലഭിച്ചതിനെ തുടർന്നാണ് ഗ്രേസ് ഇന്ത്യയിലേക്കു പോകാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ എത്തിയപ്പോഴാണ് ജോലി എന്താണ് എന്ന് മനസ്സിലാക്കുന്നതെന്ന് ഗ്രേസ് പറഞ്ഞു.
ഞാന്‍ വാഷ്‌റൂമില്‍ പോയി. ഒരാള്‍ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞടുക്കുന്നത്- ഗ്രേസ് വ്യക്തമാക്കുന്നു. പാസ്‌പോട്ട് തിരികെ നല്‍കുന്നതിനായി 2.70 ലക്ഷം രൂപയാണ് ഇടനിലക്കാരൻ ഗോള്‍ഡിക്ക് നല്‍കേണ്ടത്. പല തവണയായി പണം കൊടുത്തിട്ടും പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ല. ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗോഡിക്കു നല്‍കേണ്ട പണം തിരികെ അടച്ചുതീര്‍ത്തത് എന്ന് ഗ്രേസ് പറഞ്ഞു.
ഇവിടെ ആഫ്രിക്കന്‍ സ്ത്രീകളാണ് ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ബിബിസി സ്റ്റിങ് ഓപറേഷനിലൂടെയാണ് തുഗ്ലക്കാബാദില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള്‍ എഡി എന്ന ആഫ്രിക്കാരനാണെന്നു കണ്ടെത്തിയത്. വിദേശരാജ്യങ്ങളില്‍ നൈജീരിയന്‍ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതാവായിരുന്നു എഡി. സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഇന്ത്യയിലെ നൈജീരിയന്‍ എംബസിയും പ്രതികരിച്ചു.
ഇന്ത്യയില്‍ വരാനിരുന്ന ഒരു ആഫ്രിക്കന്‍ യുവതിയെ ഗ്രേസിന്റെ ഇടപെടല്‍ കാരണം രക്ഷപ്പെടുത്തി. എഡിയുടെ ഓഫര്‍ വാഗ്ദാനത്തിന്റെ ഫോണ്‍ രേഖകള്‍ ബിബിസി പുറത്തുവിട്ടു. അതില്‍ ഗ്രേസിനു വേണ്ടി ജോലി ചെയ്യാന്‍ മറ്റൊരാളെ എത്തിക്കണം എന്ന് എഡി ഓഫര്‍ വച്ചു. ബിബിസി പുറത്തുവിട്ട രേഖകള്‍ എഡി നിഷേധിച്ചു. യുവതികളെ കടത്തുന്നതില്‍ യാതൊന്നും അറിയില്ല എന്ന് എഡി പ്രതികരിച്ചു.
Content highlight: The African women trafficked to India for sex