മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു. കൂടാതെ ടിക് ടോക് വീഡിയോ ചിത്രികരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ ബാലസോറിലാണ് നാട്ടുകാരുടെ ഈ ക്രൂരവിനോദം അരങ്ങേറിയത്.
അംഗവൈകല്ല്യവും മാനസികാസ്വാസ്ഥ്യവുമുള്ള പുരുഷനും ബാലസോറിൽ നിന്നുതന്നെയുള്ള സ്ത്രീയുമാണ് നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. രണ്ട് പേരും ഒരേ സ്ഥലത്ത് താമസിക്കുന്നവരാണെങ്കിലും ഇവര്‍ പരസ്പരം അറിയുന്നവരല്ല. കോളനിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിടെ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു.
പരസ്പരം മാല ഇടീപ്പിച്ചതിനു ശേഷം കോളനിയിലൂടെ ഇരുവരെയും കൊണ്ട് സംഘം കോളനി ചുറ്റി. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്നതിനാണ് ഇരുവരെയും വിവാഹം കഴിപ്പിച്ചത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇരുവരും പരിഭ്രാന്തരായും ചുറ്റുമുള്ളവർ ഇത് ആസ്വദിച്ച് ചിരിക്കുകന്നതായും വീഡിയോയിൽ കാണാം. എന്നാല്‍ ഇത്തരം ഒരു സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
Content highlight: mentally challenged man and woman forced to marry for tiktok video