ഇന്ത്യക്കാർ ന്യൂ ഇയറിൽ അയച്ചത് 20 ബില്യൺ വാട്സാപ്പ് മെസേജുകൾ

whats app messages

2020 ൻറെ തുടക്കത്തിൽ ന്യൂ ഇയർ വരെയുള്ള 24 മണിക്കൂറുകൾക്കിടയിൽ വാട്സാപ്പിലൂടെ 20 മില്യൺ മെസേജുകളാണ് ഇന്ത്യക്കാർ അയച്ചത്. വാട്സാപ്പിൻറെ പത്ത് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെസേജുകൾ അയച്ച ദിവസമാണ് 2019-ലെ അവസാന ദിവസമായ ഡിസംബർ 31.

നിലവിൽ നമ്മുടെ രാജ്യത്ത് നാല്പത് കോടിയിലേറെ വാട്സാപ്പ് യൂസർമാരുണ്ട്. 100 ബില്യൺ മെസേജുകളാണ് ഈ പ്രൈവറ്റ് മെസേജിങ് ആപ്ലിക്കേഷനിലൂടെ പുതുവത്സര രാത്രിയിൽ ലോകമെമ്പാടുമുള്ള യൂസർമാർ അയച്ചത്. ഈ അയച്ച നൂറ് ബില്യൺ മെസേജുകളിൽ 12 ബില്യണിലധികം മെസേജുകൾ പിക്ച്ചർ മെസേജുകളാണ്. പുതുവത്സര രാത്രിയിൽ കൂടുതൽ ആളുകളും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശംസിക്കാനായി വാട്സാപ്പ് തന്നെ തിരഞ്ഞെടുത്തു എന്നതാണ് അടിസ്ഥാനം.

2009ൽ ജാൻ കൗൺ, ബ്രിയാൻ ആക്ടൺ എന്നിവർ ചേർന്നാണ് വാട്സാപ്പിന് രൂപം നൽകിയത്. പിന്നീട് 2014 ഫെബ്രുവരിയില്‍ 16 ബില്ല്യണ്‍ ഡോളര്‍ തുകയ്ക്ക് വാട്‌സാപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കി.

Content highlights: what’s app users in India have sent 20 billion messages on new year eve