റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാടെ
ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പാക് അധീന കശ്മീരിലാണ് ഭീകരർ അവസരം കാത്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
പാകിസ്താന് സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാന് ഭീകരരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു… കാശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കാൻ വേണ്ടി പാക് സൈന്യം 60 അഫ്ഗാന് ഭീകരരെയാണ് അയച്ചിരിക്കുന്നത്. കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അഫ്ഗാന് ഭീകരര്‍ വലിയ തലവേദനയാണ് സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കുന്നത്. ഇതിനോടകം വിദഗ്ധ പരിശീലനം ലഭിച്ച ചില വിദേശ ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സെെനികർ പറയുന്നു.
അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുളും പുറത്തു വരുന്നുണ്ട് .
content highlights : 300 terrorist trying to infiltrate.