ഇന്ത്യയിലേക്ക് അതിര്‍ത്തി മേഖലകളിലൂടെ മയക്കുമരുന്നു കടത്തുന്ന സംഘം സൈന്യത്തിൻറെ പിടിയിലായി. അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. അസം മലയോരമേഖലയിലെ അതിര്‍ത്തി പ്രദേശമായ ഖാസ്പാനിയിലാണ് റെയ്ഡ് നടന്നത്.
അരിചാക്കുകളുടെ കൂട്ടത്തില്‍ ഇടകലര്‍ത്തിയാണ് നിരോധിക്കപ്പെട്ട പാന്‍മസാല ഉല്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ ഒളിപ്പിച്ചത്. ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സൈന്യം പിടിച്ചെടുത്തത്. സൈന്യം നടത്തിയ പരിശോധനയില്‍ മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 10 കോടി വിലവരുന്ന മയക്കുമരുന്നുകളാണ്.
മറ്റൊരു സംഭവത്തില്‍ തെങ്കനോപാല്‍ എന്ന സ്ഥലത്ത് വച്ച് സൈന്യം പിടികൂടിയ വ്യക്തിയില്‍ നിന്ന് നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ വന്‍ ശേഖരം കണ്ടെത്തിയിരുന്നു. വിപണിയില്‍ 2.83 കോടി രൂപ വിലവരുന്നവയാണിതെന്ന് സൈന്യം അറിയിച്ചു.
Content highlights: two Chinese drones allegedly used to smuggle drugs across Indo Pak border army naik among 3 arrested