ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും മൊബൈലിനു വന്‍ വിലക്കിഴിവ്; അന്വേഷണം ആരംഭിച്ചു

amazon flipcart

ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ അനാരോഗ്യകരമായ മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ.) നിര്‍ദേശിച്ചു.

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറലിനോടാണ് വന്‍ വിലക്കിഴിവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്.

വില്‍പ്പനക്കാരുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പരാതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്മാര്‍ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കല്‍, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് ഇത്തരത്തില്‍ കമ്പനികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്.

Content highlights: investigation against Amazon and Flipkart for Massive discounts on mobile phones