നാസയെപോലും ഞെട്ടിച്ച് 17 കാരൻ്റെ കണ്ടുപിടിത്തം

new planet

സ്വന്തമായി ഒരു ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17 കാരൻ.
വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
നാസയുടെ ഗൊദര്‍ദ് സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ ഇന്റേണ്‍ഷിപ്പിനു ചേര്‍ന്ന് മൂന്നാം നാളാണ് കുക്കിയർ സ്വന്തമായി ഒരു ഗ്രഹത്തെ തന്നെ കണ്ടെത്തിയത്. ന്യൂയോർക്കിലെ സ്കാർസ്ഡേലിൽ ഹൈസ്കൂൾ വിദ്യാർഥിയായ വൂൾഫ് അവധിക്കാലത്ത് രണ്ടുമാസത്ത ഇന്റേൺഷിപ്പിനായാണ് നാസയുടെ ഗൊദർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെത്തിയത്. ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റ്‌ലൈറ്റ് എന്ന ഉപഗ്രഹം (ടെസ്സ്) നൽകുന്ന വിവരങ്ങൾ പഠിക്കുകയായിരുന്നു വൂൾഫിന്‍റെ ജോലി.

ജോലിതുടങ്ങി മൂന്നാം ദിവസം ഉപഗ്രഹം കൈമാറിയ ചിത്രങ്ങൾ നിരീക്ഷിക്കുകയായിരുന്ന വൂൾഫ്, രണ്ടു നക്ഷത്രങ്ങളുടെ പ്രകാശം ഏതോ ഒരുവസ്തു മറയ്ക്കുന്നതായി ശ്രദ്ധിച്ചു.

തന്റെ സംശയവുമായി മുതിർന്ന ശാസ്ത്രജ്ഞരെ അടുത്തെത്തിയ വൂൾഫിനെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് പുതിയൊരു ഗ്രഹം അവിടെ വെളിപ്പെടുകയായിരുന്നു. ടി.ഒ.ഐ. 1338 എന്നുപേരിട്ട ഗ്രഹത്തിനു ഭൂമിയെക്കാൾ 6.9 മടങ്ങ് വലുപ്പമുണ്ട്. സ്വന്തമായൊരു ഗ്രഹം കണ്ടെത്തിയതോടെ പഠനശേഷം നാസയിൽ ശാസ്ത്രജ്ഞനായിച്ചേരണമെന്ന ആഗ്രഹം വളർന്നെന്ന് വൂൾഫ് പറഞ്ഞു.

content highlights : 17 years boy invented a new planet