പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതിയായ സോളാർ കേസിൻ്റെ
വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് സരിത എസ് നായര്‍. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങി 5 നേതാക്കള്‍ പ്രതികളായ കേസിന്റെ വിശദാംശങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസി
ചോദിച്ചത് എന്നാണ് സരിത പറയുന്നത്.
ചെന്നൈയിലും തിരുവനന്തപുരത്തുമായി കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥര്‍ എത്തിയെന്നും താനുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്നുമാണ് സരിത പറയുന്നത്. എന്നാൽ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് കേസ് അന്വേഷിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികള്‍ ഇടപെട്ടത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങൾക്കിടെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യത്തിലാണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതാ എസ് നായരെ സമീപിച്ചതെന്നാണ് സൂചന. ഒന്ന് രണ്ട് തവണ തന്നോട് ദില്ലിയിൽ വരാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അത് രാഷ്ട്രീയ താൽപര്യം മുൻ നിർത്തിയാണെന്നും കേരള സർക്കാർ കേസ് അന്വേഷിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും സരിതാ എസ് നായര്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആരോപണം നേരിട്ടിരുന്നു.
content highlights: central investigation agency met Sarita Nair to seek about the case