മുന്‍ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി

BJP

മുന്‍വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് ഈ വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി ബിജെപി. 2019 സാമ്പത്തിക വര്‍ഷത്തില്‍ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാര്‍ട്ടി, മുന്‍ വര്‍ഷത്തില്‍ നിന്നും ഇരട്ടിയിലധികം രൂപയാണ് സമ്പാദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്ക് പുറത്തുവിട്ടത്. തൊട്ടു താഴെയുള്ള അഞ്ച് പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ ഇരട്ടിയിലധികം വരുമാനമാണ് ബിജെപി നേടിയത്

2017-18 വര്‍ഷം 10 ബില്യന്‍ രൂപയാണ് ബിജെപിയുടെ വരുമാനം. ഇത് തൊട്ടടുത്ത വര്‍ഷം 24.10 ബില്യണായി ഉയര്‍ന്നു. വരുമാനത്തിൻ്റെ മൂന്നില്‍ രണ്ട് ഭാഗവും (14.50 ബില്യണ്‍) ഇലക്ട്രല്‍ ബോണ്ട് വഴിയാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 9.28 ബില്യണാണ് വരുമാനം. എന്നാല്‍ വരുമാന വര്‍ധനവിൻ്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. മുന്‍ വര്‍ഷത്തെ 50 മില്യണില്‍ നിന്നും 1.92 ബില്യണായി പാര്‍ട്ടി വരുമാനം ഉയര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ നിന്നും 3.7 ശതമാനത്തിന്റെ ഇടിവാണ് സിപിഎമ്മിൻ്റെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.

Content Highlights: bjp earned more than twice its top 5 rivals