ഡ്രൈവിംഗ് ലൈസന്‍സിലെ വിവാദ ഡയലോഗ്: കോടതിയില്‍ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

Prithviraj apologize for driving license dialogue

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥിരാജ് മാപ്പ് പറഞ്ഞു.
ഈ ചിത്രത്തിലെ നായകനാണ് പൃഥിരാജ്. സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള സംഭാഷണങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതേ സ്ഥാപനത്തെ കുറിച്ച് മറ്റൊരു സീനിലും മോശം പരാമർശം നടത്തുന്നുണ്ട്. നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ഈ ചിത്രത്തിൻ്റെ നിർമ്മാതാവും പൃഥ്വിരാജ് തന്നെയാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് പരാതിയുമായി സ്ഥാപനം കോടതിയെ സമീപിച്ചത്.

content highlights: Prithviraj apologize for driving license dialogue