മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം; നായാട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

Nayattu first look poster released by Prithviraj

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നായാട്ടിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം മലയാളത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണെന്ന് പൃഥ്വിരാജ് പറഞ്ഞു. കൂടെ എന്ന ചിത്രമെടുക്കുന്ന സമയത്താണ് സംവിധായകൻ രഞ്ജിത്ത് തന്നോട് ചിത്രത്തിൻ്റെ ആശയത്തെ കുറിച്ച് പറയുന്നതെന്നും അന്ന് മുതൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി താൻ കാത്തിരിക്കുന്നതെന്നും പ്രിഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Image may contain: 6 people, text that says 'GOL.ON KUNCHACKO BOBAN NIMISHA SAJAYAN JOJU GEORGE MARTIN PRAKKAT FILMS GOLD COIN MOTION PICTURE COMPAN NASSOCIATION MARTIN PRAKKAT FILMS നായാട് MARTIN PRAKKAT RANJITH P.M SASIDHARAN SHAHIKABIR SHYJU KHALID MAHESHARAYANA HUVJAY LEEP NATH RONEXXAVIER CHANDRAN ANWARALI VEDAN INAYAK SASIKUMAR OLDMONKS'

മികച്ച ടീമാണ് നായാട്ടിൻ്റെ അണിയറയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചാർളിക്ക് ശേഷം സംവിധായകൻ മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. സംവിധാനയകൻ രഞ്ജിത്ത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് നായാട്ടിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. 

content highlights: Nayattu first look poster released by Prithviraj