ഇന്ത്യയിൽ ആദ്യമായി വിർച്വൽ പ്രൊഡക്ഷൻ സിനിമ ചെയ്യാൻ പൃഥ്വിരാജ്; ചരിത്രം സൃഷ്ടിക്കുമെന്ന് ആരാധകർ

പൂർണമായും വിർച്വൽ പ്രൊഡക്ഷനിൽ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സംരംഭമെന്നും ഇതൊരു പുതിയ അധ്യായമായിരിക്കുമെന്നും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലെ നൂതനമായ പരീക്ഷണങ്ങൾ ആണെന്നുമുള്ള അടിക്കുറിപ്പോടുകൂടെയാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവെച്ചത്. 

This is an exciting new chapter in the art and science of film making! So looking forward to this one! Changing times,…

Gepostet von Prithviraj Sukumaran am Sonntag, 16. August 2020

ചിത്രത്തിൻ്റെ പോസ്റ്ററിൽ ഒരു മനുഷ്യനും പക്ഷിയുമാണുള്ളത്. പ്രേഷകരിൽ ആകാംക്ഷ ഉണർത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിൻ്റെ പോസ്റ്റർ.  പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഗോഗുൽരാജ് ഭാസ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിൻ്റ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് താരം അറിയിച്ചു. പ്ലാനറ്റ് ഓഫ് ദ് ഏപ്സ്, ഗാർഡിയൻ ഓഫ് ഗാലക്സി, അവഞ്ചേർസ് തുടങ്ങി ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് വിർച്വൽ പ്രൊഡക്ഷൻ.

content highlights: Prithviraj In Virtual production movie