ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏഴ് ബോംബുകൾ കണ്ടെത്തി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ നിർവീര്യമാക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് വ്യോമസേന വർഷിച്ച ബോംബുകളാണെന്നാണ് വിലയിരുത്തൽ. വാഹന നിർമാതാക്കളായ ടെസ്ലയുടെ ഫാക്ടറിക്കു സമീപത്താണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെടുത്ത ഏഴ് ബോംബുകളും സുരക്ഷിതമായി നിർവീര്യമാക്കിയതായി പോലീസ് വക്താവ് അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 75 വർഷങ്ങൾക്കു ശേഷവും ജർമനിയിൽ ഇത്തരത്തിൽ നിരവധി ബോംബുകൾ കണ്ടെത്തിയിരുന്നു. പലപ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ബോംബുകൾ കണ്ടുകിട്ടുന്നത്.
Content highlight: bombs were found at the site in Germany where Tesla plans to build a factory








