ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി ബലാത്സംഗവും കൊലപാതകവും നടത്തും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് രംഗത്ത്. ലക്ഷകണക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യുമെന്നും വീടുകൾക്ക് തീയിടുമെന്നും സിങ് പറഞ്ഞു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്​പുരി നിയോജക മണ്ഡലത്തിലെ ബി.ജെ.പി പ്രചാരണ റാലിയിലാണ്​ പര്‍വേശ്​ വിവാദ പ്രസ്​താവന നടത്തിയത്​. ഫെബ്രുവരി 11ന്​ നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ ബാഗിലെ എല്ലാ ​സമരങ്ങളെയും പ്രതിഷേധക്കാരെയും ഒറ്റ മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കുമെന്നും, ഒരാള്‍ പോലും പിന്നീട്​ അവിടെ ഉണ്ടാകില്ലെന്നും പര്‍വേശ്​ വര്‍മ കൂട്ടിച്ചേര്‍ത്തു.

ആരാണെ് ഷഹീൻ ബാഗിലെത്തുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബംഗ്ലാദേശികളും പാകിസ്താനികളുമാണ് അവരെന്നും, ഡൽഹി നിവാസികൾ അവരെപ്പറ്റി ചിന്തിക്കണമെന്നും പർവേശ് ഹിങ് പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന എല്ലാ മുസ്​ലിം പള്ളികളും തകര്‍ത്തു കളയുമെന്നും എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും എന്‍.പി.ആറിനുമെതിരെ വനിതകളുടെ നേതൃത്വത്തിലാണ്​ ഷഹീന്‍ ബാഗില്‍ രാപ്പകല്‍ സമരം നടക്കുന്നത്​. 40 ദിവസങ്ങള്‍ പിന്നി​ട്ട സമരം കൂടുതല്‍ ശക്തിപ്പെടുകയാണ്​.

Content Highlights: “They Will Rape, Kill”: Delhi BJP MP’s Shocker On Shaheen Bagh Protesters

LEAVE A REPLY

Please enter your comment!
Please enter your name here