ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം യൂറോപ്യന്‍ യൂണിയന്‍ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ പ്രതികരണം. പൗരത്വഭേദഗതി നിയമം പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇരുസഭകളിലേയും ചര്‍ച്ചക്ക് ശേഷമാണ് ഇത് പാസാക്കിയതെന്നും ഇന്ത്യ പറഞ്ഞു.
സിഎഎയ്ക്കെതിരെ ആറ് കരടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുക.
ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും ചെയ്യുകയാണെന്നും ഇവരെ എതിർക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണെന്നും കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയൻ്റെ ഇപ്പോഴത്തെ ഈ നീക്കം. സിഎഎ നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് വക്താവ് വിര്‍ജിനി ബട്ടു-ഹെന്‍റിക്സണ്‍ വ്യക്തമാക്കി.
സിഎഎ സംബന്ധിച്ച് ഇന്ത്യന്‍ ഭാഗം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സല്‍സിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ സിഎഎ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രമേയം പാസാകുന്നത് ഇന്ത്യയ്ക്ക് കടുത്ത് തിരിച്ചടിയായിരിക്കും.
content highlights: The EU Parliament will pass a resolution against the Citizenship Amendment Act