ത്യശ്ശൂരിൽ മുസ്ലീം സ്ത്രീയ്ക്ക് നേരെ ബി ജെ പി ആക്രമണം

bjp member attack Muslim woman in Thrissur

ത്യശ്ശൂർ മണ്ണുത്തിയിൽ രാവിലെ നടക്കാനിറങ്ങിയ ജമീല എന്ന സ്ത്രിയ്ക്ക് നേരെ ആക്രമണം. അയൽ വാസിയായ ബാബുവാണ് ആക്രമിച്ചത്. ഇയാൾ  ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോഷിച്ചാണ് ഇയാള്‍ ആക്രമിച്ചതെന്ന് ജമീല പറയുന്നു. ജമീലയെ ഇയാൾ നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു. പിന്നീട് നാട്ടുകാരെത്തിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.

തുടർന്ന് മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ക്ക് യാതൊരു വിധ മാനസിക പ്രശ്നങ്ങളുമില്ലെന്നും സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും ആരോപണമുണ്ട്.

content highlights: bjp member attack Muslim woman in Thrissur