ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്; 6 പേര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല

second flight to china today six could not return

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വിമാനം പുറപ്പെടുക. ആദ്യ വിമാനത്തിൽ ഇന്നു രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെ 7.36 ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 324 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. വിമാനത്തില്‍ വച്ച്‌ തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. എല്ലാവരെയും ഹരിയാനയിലെ  മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയാണ്.

ഒരു മുറിക്കുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനിൽനിന്ന് വരുന്ന വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തിൽ ആർക്കെങ്കിലും വൈറസ് ബാധ ഉണ്ടായാൽ മറ്റുള്ളവരിലേക്കും വേഗത്തിൽ പടരുമെന്നാണ് ആശങ്ക.

Content highlights: second flight to china today six could not return