ജനങ്ങളുടെ അഭിവ്യദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ദേശീയത; മനീഷ് സിസോദിയ

nationalism means working for betterment of citizens says manish sisodia

ദേശിയത എന്നാൽ ജനങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടിയുളള പ്രവർത്തനമാണെന്ന് എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുവെന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം. 

പത്പർഗഞ്ച് മണ്ഡലത്തിൽ വീണ്ടും എംഎൽഎ ആവുന്നതിൽ സന്തോഷം മാത്രമെ ഉള്ളു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്.  ആം ആദ്മി പാര്‍ട്ടി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലര്‍ ഹിന്ദു-മുസ്ലിം വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. എന്നാൽ ഡൽഹിയിലെ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് തെരഞ്ഞെടുത്തത്. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം എന്ന പാഠമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2073 വോട്ടിൻറെ ഭൂരിപക്ഷത്തിൽ പത്പർഗഞ്ച് മണ്ഡലത്തിൽ നിന്നും സിസോദിയ വിജയിച്ചു. 

content highlights: nationalism means working for betterment of citizens says manish sisodia