ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് തന്നെ അവതരിപ്പിക്കാനൊരുങ്ങി ബിജെപി

bjp considering uniform civil code today on parliament

പൗരൻമാർക്ക് ഏക വ്യക്തി നിയമം കൊണ്ടു വരാനൊരുങ്ങി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന ലക്ഷ്യം മുൻനിര്‍ത്തിയാണ് ഇത്തരത്തിലൊരു നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകുവാനും സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുവാനും പാർട്ടി നിർദേശം നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽ കോഡ് ബില്ല് നടപ്പാക്കുന്നതിന് മുന്നോടിയായി ആണെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. സാധാരണ രീതിയിൽ നിന്ന വ്യത്യസ്തമായി പാർലമെൻ്ററി പാർട്ടി യോഗവും ബിജെപി റദ്ദാക്കിയുണ്ട്.

ദില്ലി ഫലം വരുന്ന അതേ ദിവസം തന്നെ സിവിൽ കോഡ് നടപ്പാക്കാൻ ബിജെപിക്കാകുമൊ എന്ന സംശയത്തിലാണിപ്പോൾ എല്ലാവരും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി തയ്യാറാകുന്നതായാണ് സർക്കാർ വൃത്തങ്ങളും സൂചിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ എതിർപ്പുകളാണ് സമൂഹത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഇതിനോടകം ഉയര്‍ന്ന് വന്നിരിക്കുന്നത്.

ഭരണഘടനയുടെ 44ാം വകുപ്പിൻ്റെ നിർദേശക തത്വങ്ങളിൽ വരുന്നതാണ് ഏകീകൃത സിവിൽ കോഡ്. ആർഎസ്എസും ബിജെപിയും കുറേ കാലങ്ങളായി വാദിക്കുന്ന ഒന്നാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരിൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമം. ഏത് മത വിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ചവകാശം തുടങ്ങിയ കാര്യങ്ങളിൽ എല്ലാവർക്കും ഒരു നിയമം പ്രാവർത്തികമാക്കുക എന്നതാണ് ഈ നിയമത്തിലുടെ ബിജെപി ലക്ഷ്യമിടുന്നത്.

ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിനുള്ള നീക്കവും നേരത്തെ തന്നെ നടത്തിയിരുന്നു. എന്നാൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം കിറോഡി ലാൽ മീണയായിരുന്നു ഇതിന് നേതൃത്വം നൽകിയത്. മുത്തലാഖ് നിയമ നിരോധനം അടക്കമുള്ള തീരുമാനങ്ങൾ ഏകീകൃത വ്യക്തി നിയമത്തിന് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

Content Highlights: bjp considering uniform civil code today on parliament