ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Aravind Kejriwal to take oath on Sunday at Delhi's Ramlila ground

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ ദേശിയ കൺവീനർ അരവിന്ദ് കെജരിവാൾ 16ന് സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി രാം ലീല മൈദാനിയിലാണ് സത്യപ്രതിജ്ഞ. തുടർച്ചയായി മൂന്നാം തവണയാണ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്തെക്കെത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി മൂന്നാം തവണയും അധികാരത്തിലെത്തിയത്.

ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും തന്നെ നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും 21697 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് കെജരിവാൾ വിജയിച്ചത്. ബിജെപിയുടെ സുനിൽ കുമാർ യാദവിനെയാണ് കെജരിവാൾ തോൽപിച്ചത്. ഡൽഹി സർക്കാർ രൂപീകരണത്തിൻ്റെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ മന്ത്രിമാരാരെല്ലാമാണെന്ന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുമെന്നാണ് റിപ്പോർട്ട്.

Content Highlights: Aravind Kejriwal to take oath on Sunday at Delhi’s Ramlila ground