വോട്ടർപട്ടിക വിലക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ 

election commission of Kerala on the supreme court against high court order on the voter's list

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രസ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയാറാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടികയുടെ  അടിസ്ഥാനത്തില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കാനായിരുന്നു ഹെെക്കോടതി വിധി. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ പട്ടിക തയാറാക്കാന്‍ പത്തു കോടിയോളം രൂപ അധികമായി ചെലവാക്കേണ്ടി വരും. പല വാര്‍ഡുകളുടെയും ഭാഗങ്ങള്‍ വിവിധ പോളിംഗ് ബൂത്തുകളിലായി ചിതറി കിടക്കുന്നത് പുതുക്കുക എന്നത് വളരെ പ്രയാസകരമാണെന്നും കമ്മീഷൻ ഹർജിയിൽ പറയുന്നു. 

content highlights: election commission of Kerala on the supreme court against high court order on the voter’s list