ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയുടെ ഭാഗമാകാൻ ബിജെപിയുടെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ പുസ്തകം

new book on the history of BJP set to become part of the curriculum in Islamic University of Indonesia

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ ബിജെപി പാഠ്യവിഷയമായിരിക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകമായ ശന്തനു ഗുപ്ത രചിച്ച ‘ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസൻ്റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്‌സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി’ എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇൻ്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമാകുന്നത്. ബിരുദ വിദ്യാർത്ഥികളുടെ സിലബസ്സിലാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൗടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെകുറിച്ച് കൂടുതൽ മനസ്സിലാക്കിയതെന്ന് ഇൻ്റർനാഷ്ണൽ റിലേഷൻ വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്സ വ്യക്തമാക്കി. ഇന്ത്യയിലെ തെരഞ്ഞടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയ പാർട്ടി അക്കാദമിക് വിദഗ്ദരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു ഇൻ്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഫാക്കൽറ്റി അംഗം അഭിപ്രായപ്പെട്ടത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപെടുത്താൻ ആഗ്രഹിക്കുന്നുവെന്നും, അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയെ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഹഡ്സെ പറഞ്ഞു.

Content Highlights: new book on the history of BJP set to become part of the curriculum in Islamic University of Indonesia