കൊറോണ വൈറസ്; കുവൈറ്റിലെ മുഴുവൻ കത്തോലിക്ക പള്ളികളും അടച്ചിടും

Content Highlights; Coronavirus outbreak getting bigger: Catholic churches in Kuwait shutdown
Content Highlights; Coronavirus outbreak getting bigger: Catholic churches in Kuwait shutdown

 

കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനം. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു. നിലവിൽ 45 പേർക്കാണ് നിലവിൽ കുവൈറ്റിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പള്ളികളിൽ വിശുദ്ധ കുർബ്ബാന, പ്രാർത്ഥനാ കൂട്ടായ്മകൾ, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ലെന്നും, മാർച്ച് പതിനാലിന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജനങ്ങൾ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസ നൽകുന്ന നടപടികൾ സൗദി അറേബ്യ നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights; Coronavirus outbreak getting bigger: Catholic churches in Kuwait shutdown